പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കണം: കെ.എ.ടി.എഫ്
പെരുമണ്ണ: പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഉടൻ പൂർത്തിയാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പാഠപുസ്തകങ്ങളുടെ വിതരണം അമ്പത് ശതമാനം മാത്രമാണ് പൂർത്തിയായത്, ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. 'കരുതലുള്ള സംഘടന കരുത്തുറ്റ നേതൃത്വം' എന്ന പ്രമേയത്തിൽ നടന്ന് വരുന്ന മെമ്പർഷിപ്പ് കാമ്പയിൻ്റെ ഉപജില്ലാതല ഉദ്ഘാടനം പ്രസിഡൻ്റ് പി. ഷാഹിദുൽ ഹഖിന് നൽകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഫസീല നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് ജില്ല ട്രഷറർ ഐ.സൽമാൻ, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് കെ.വി ഫിറോസ് ബാബു, ട്രഷറർ പി.പി മുഹമ്മദ് നിയാസ്, ഉപജില്ല ജനറൽ സെക്രട്ടറി എം. മുഹമ്മദ് യാസീൻ, വൈസ് പ്രസിഡൻ്റ് അബ്ദുൽ അസീസ് പങ്കെടുത്തു.
Tags:
Perumanna News


