Trending

അസമാനതകളില്ലാത്ത വിജയത്തിന് നന്ദിയേകി നിയുക്ത എം.എൽ.എ ടി.പി. അഷ്‌റഫലി; കൊണ്ടോട്ടി നേർച്ചയുടെ സമാപന ചടങ്ങിൽ ആവേശം

അസമാനതകളില്ലാത്ത വിജയത്തിന് നന്ദിയേകി നിയുക്ത എം.എൽ.എ ടി.പി. അഷ്‌റഫലി; കൊണ്ടോട്ടി നേർച്ചയുടെ സമാപന ചടങ്ങിൽ ആവേശം

കൊണ്ടോട്ടി: ചരിത്രപരമായ ഭൂരിപക്ഷത്തോടെ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട നിയുക്ത എം.എൽ.എ ടി.പി. അഷ്‌റഫലി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. മതസൗഹാർദ്ധത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായ പ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയുടെ സമാപന ചടങ്ങായ ‘സ്വാമിമഠത്തിൽക്കാരുടെ തട്ടാൻ്റെ പെട്ടി വരവി’ൽ പങ്കുചേർന്നുകൊണ്ടായിരുന്നു അദ്ദേഹം നന്ദി പ്രകാശനം നടത്തിയത്.
​കൊണ്ടോട്ടിയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത അത്യുജ്ജ്വലമായ വിജയമാണ് ഇത്തവണ ജനങ്ങൾ സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൃഗീയ ഭൂരിപക്ഷം നൽകി തന്നെ വിജയിപ്പിച്ച വോട്ടർമാരുടെ സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറയുന്നതായും, മണ്ഡലത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കുമായി എപ്പോഴും കൂടെയുണ്ടാകുമെന്നും ടി.പി. അഷ്‌റഫലി വ്യക്തമാക്കി.
​മതമൈത്രിയുടെയും അസമാനതകളില്ലാത്ത മാനവികതയുടെയും നേർക്കാഴ്ചയായ നേർച്ചാ ചടങ്ങുകളിൽ സജീവമായി പങ്കെടുത്ത അദ്ദേഹം, ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു.

Post a Comment

Previous Post Next Post