Trending

പരിമിതികളെ അതിജീവിച്ച് സിനാന് മിന്നും വിജയം; സ്കോളർഷിപ്പ് നേടിയ സിനാനെ പരിവാർ ആദരിച്ചു

പരിമിതികളെ അതിജീവിച്ച് സിനാന് മിന്നും വിജയം; സ്കോളർഷിപ്പ് നേടിയ സിനാനെ പരിവാർ ആദരിച്ചു

ചീക്കോട്: ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് പരാജയപ്പെടുത്തി എൻ.എം.എം.എസ് (NMMS) സ്കോളർഷിപ്പ് നേടിയ മുഹമ്മദ് സിനാന് അഭിനന്ദന പ്രവാഹം. ചീക്കോട് ഹൈസ്കൂൾ വിദ്യാർത്ഥിയായ സിനാൻ്റെ ഉജ്ജ്വല നേട്ടത്തെ ആദരിക്കുന്നതിനായി പരിവാർ സംഘടനയുടെ നേതൃത്വത്തിൽ ഉപഹാരം സമർപ്പിച്ചു.
​പരിവാർ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം സിനാന് ഉപഹാരം കൈമാറി.



ചീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സൈനുദ്ദീൻ പൊന്നാട്, സിനാൻ്റെ മാതാപിതാക്കളായ അബ്ദു, സഫിയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
​60 ശതമാനത്തിലേറെ ഭിന്നശേഷിയുള്ള, നടക്കാൻ പ്രയാസമനുഭവിക്കുന്ന സിനാൻ പഠനത്തിൽ മാത്രമല്ല, ചിത്രരചനയിലും മികച്ച കഴിവ് തെളിയിച്ച പ്രതിഭയാണ്. ചീക്കോട് വാവൂർ സ്വദേശികളായ അബ്ദു - സഫിയ ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ.
​സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സിനാൻ്റെ കുടുംബത്തിന് ഈ സ്കോളർഷിപ്പ് വലിയൊരു കൈത്താങ്ങാണ്. കഠിനാധ്വാനത്തിലൂടെ സിനാൻ നേടിയെടുത്ത ഈ അംഗീകാരം സമാന സാഹചര്യങ്ങളിലുള്ള മറ്റു വിദ്യാർത്ഥികൾക്കും വലിയൊരു പ്രചോദനമാണ്.

Post a Comment

Previous Post Next Post