മാവൂർ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു
മാവൂർ: കുട്ടികളെ അങ്കണവാടികളിലേക്ക് വരവേൽക്കുന്നതിനായി മാവൂർ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെറൂപ്പ ഖാദി ബോർഡ് അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീജ ആറ്റാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. മാവൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.പി അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഉമ്മർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
Tags:
Mavoor News

