Trending

മാനവിക സൗഹാർദ്ദം ഉയർത്തിപ്പിടിക്കുക: ഡോ. ഹുസൈൻ മടവൂർ

മാനവിക സൗഹാർദ്ദം ഉയർത്തിപ്പിടിക്കുക:
ഡോ. ഹുസൈൻ മടവൂർ


കോഴിക്കോട് പാളയം ജുമാമസ്ജിദിൽ നടന്ന ബലി പെരുന്നാൾ നമസ്കാരത്തിന്ന് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ നേൗൃത്വം നൽകി.
മാനവിക ഐക്യം ഉയർത്തിപ്പിടിച്ച് സൗഹാർദ്ദത്തോടെ ജീവിക്കണമെന്ന് ഖുതുബാ പ്രഭാഷണത്തിൽ അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കണം. വർഗ്ഗീയതയും വംശീയ വിദ്വേഷവും ഇല്ലാതാക്കണം.
ജാതി മത ചിന്തകൾക്കതീതമായി മനുഷ്യരാശിയുടെ നന്മക്കായി പൗരന്മാർ ഒന്നിച്ച് നിൽക്കണം.
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. സകലമാന ചൂഷണങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കാനായി മതവിശ്വാസികൾ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ കടപ്പുറത്ത് ഈദ് ഗാഹില്ലാത്തത് കൊണ്ട് സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലിയാണ് പാളയം പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന്നെത്തിയത്

Post a Comment

Previous Post Next Post