കോഴിക്കോട്: ദാരുണ അപകടത്തിൽ യുവതി മരിച്ചു
കോഴിക്കോട് കുന്ദമംഗലം മേഖലയിൽ ദാരുണമായ അപകടത്തിൽ യുവതി മരിച്ചു.
കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റായ കുഞ്ഞിമരക്കാരുടെ ഭാര്യ സൗദയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം നടന്നത്. അമ്പലക്കണ്ടി – ഇരട്ടക്കുളങ്ങര റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.
അപകടത്തിൽ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സൗദയെ ഉടൻ ഒമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags:
Death News

