കോഴിക്കോട് ബീച്ചിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 90 പേർ രക്തം നൽകി
കോഴിക്കോട്: പരേതനായ ഹോപ്പ് ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലും സംയുക്തമായി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് ബീച്ച് മർച്ചന്റ് നേവി ക്ലബിൽ ഇന്നലെ നടന്ന ക്യാമ്പിൽ തൊണ്ണൂറോളം പേർ പങ്കാളികളായി.
ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി 8.30 വരെ നീണ്ടുനിന്നു.
മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ രക്തം നൽകിയവർക്ക് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ചിപ്പി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഗിരീഷ്ബാബു ശാരദമന്ദിരം, നൗഷാദ് ബേപ്പൂർ, അനിത ഗിരീഷ്, സുമേഷ് പാലേരി, ജാബിർ കുറ്റിച്ചിറ, അംബിക ടീച്ചർ അത്തോളി, റജീന അരക്കിണർ, ഷറീജ ഒളവണ്ണ, ഹരീഷ് കാരപ്പറമ്പ്, റാഷിദ് തങ്ങൾ, ഖാദർ മുണ്ടോത്ത്, റംഷിദലി അരക്കിണർ, യൂനുസ് ചാലിയം, നൗഷാദ് കല്ലായി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി
Tags:
Kozhikode News




