Trending

മജ്‌ലിസിൽ നിയുക്ത എം.എൽ.എയുടെ നന്ദിപ്രകടനം

മജ്‌ലിസിൽ നിയുക്ത എം.എൽ.എയുടെ നന്ദിപ്രകടനം



മജ്‌ലിസ് കാമ്പസ് : കുന്ദമംഗലം മണ്ഡലത്തിലെ നിയുക്ത എം.എൽ.എ എം.എ. റസാക് മാസ്റ്റർ ഇന്നലെ നടത്തിയ നന്ദിപ്രകടന യാത്ര മജ്‌ലിസ് കാമ്പസിൽ നിന്നാണ് ആരംഭിച്ചത്. വിദ്യാർത്ഥികൾ, അധ്യാപകർ, മജ്‌ലിസ് ഭാരവാഹികൾ എന്നിവർ അദ്ദേഹത്തെ ഹൃദയപൂർവ്വം സ്വീകരിച്ചു.


മുന്നറിയിപ്പില്ലാതെയെത്തിയ റസാക് മാസ്റ്ററുടെ സന്ദർശനം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ഓരോ വിദ്യാർത്ഥികളുടെയും ക്ഷേമവും പഠനവിശേഷങ്ങളും അദ്ദേഹം നേരിട്ട് അന്വേഷിച്ചു. നിരാലംബരായ വയോജന പഠിതാക്കൾക്കും ഇത് ഏറെ സന്തോഷകരമായ നിമിഷങ്ങളായി.
പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ സി.എച്ച് സെൻററിന്റെ പ്രസിഡന്റായ റസാക് മാസ്റ്ററുടെ സൗമ്യമായ പെരുമാറ്റവും സേവന മനോഭാവവും വിദ്യാർത്ഥികളെ ഏറെ സ്വാധീനിച്ചു.
ഒരു പുരുഷായുസ് മുഴുവൻ സേവന-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ച റസാക് മാസ്റ്റർ എം.എൽ.എയായതിൽ വിദ്യാഭ്യാസ, സേവന, ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മജ്‌ലിസ് സേവന കേന്ദ്രം സന്തോഷവും അഭിമാനവും പ്രതീക്ഷയും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിജയത്തിന് മജ്‌ലിസ് ഭാരവാഹികൾ വിജയാശംസകൾ നേർന്നു.
മജ്‌ലിസ് എക്സിക്യൂട്ടീവ് അംഗം മുജീബ് എടക്കണ്ടിഉൾപ്പെടെ നിരവധി പ്രവർത്തകർ നിയുക്ത എം.എൽ.എയെ അനുഗമിച്ചു.


Post a Comment

Previous Post Next Post