Trending

ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.

ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.


പേരാമ്പ്ര: കൂത്താളി, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ  വിവിധ സ്ഥലങ്ങളിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കുശേഷമുണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി.
കൂത്താളി പഞ്ചായത്തിലെ പാറാട്ടുപാറയിൽ നടുപറമ്പിൽ കുഞ്ഞിക്കണ്ണൻ എന്നയാളുടെ വീടിന് മുകളിലും പേരാമ്പ്ര പടിഞ്ഞാറെ ചീക്കിലോട്ട് സുധ എന്നിവരുടെ വീടിനുമുകളിലും മരം മുറിഞ്ഞുവീണു. 
പേരാമ്പ്ര ബൈപ്പാസ് റോഡിൽ ശക്തമായ കാറ്റിൽ മരം മുറിഞ്ഞു വീണത് ഏറെനേരം ഗതാഗത തടസ്സം ഉണ്ടാക്കി. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 


പേരാമ്പ്ര അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർമാരായ ബൈജു നിഗേഷ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പേരാമ്പ്ര നിലയത്തിലെ  
ഉദ്യോഗസ്ഥരായ 
ജിനേഷ്, വിജീഷ്, ജിഷാദ്, രജീഷ്, അഭിലജപത് ലാൽ, വിജേഷ്, ഹൃതിൻ, അജേഷ് എന്നിവരും ഹോം ഗാർഡ് മാരായ ബാലകൃഷ്ണൻ, അജീഷ് എന്നിവരും വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Post a Comment

Previous Post Next Post