ഉദ്യോഗസ്ഥരെയും പെൻഷൻകാരെയും
യു.ഡി.എഫ് ഗവൺമെൻറ് അവഗണിക്കില്ല.
എം.സി. മായിൻഹാജി
കോഴിക്കോട്: കേരളത്തിൽ ഉത്തരവാദപ്പെട്ട ടീം യു ഡി എഫിന്റെ സർക്കാർ ഉദ്യോഗസ്ഥരെയും, ഒരു സർവീസ് കാലം മുഴുവൻ കേരളജനതയെ സേവിച്ച പെൻഷൻകാരെയും മുഖവിലക്കെടുത്തും അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചും പരിഹരിച്ചുമുള്ള മാതൃക ഭരണമാണ് യു.ഡി.എഫ് ഇനിയുള്ള കാലം കേരളത്തിൽ നടപ്പാക്കുകയെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി . മായിൻഹാജി
അഭിപ്രായപ്പെട്ടു.
കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ബേപ്പൂർ നിയോജകമണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിൻ മുൻ ജില്ലാ പ്രസിഡണ്ട് കൂടിയായ എം ദാവൂദ്ഖാൻ
മാസ്റ്റർക്ക് മെമ്പർഷിപ്പ് നൽകി
ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡൻറ്
സി .വി .ബാവ അധ്യക്ഷo വഹിച്ചു. ജനറൽ സെക്രട്ടറി ഇ എ ബഷീർ ചെറുവണ്ണൂർ സ്വാഗതവും മുസ്തഫ പുറ്റെക്കാട് നന്ദിയും പറഞ്ഞു.
കെ എസ് പി. എൽ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ നെല്ലൂളി,
ട്രഷറർ മജീദ് കോടമ്പുഴ,
ബേപ്പൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അബ്ദുൽ ജബ്ബാർ മാസ്റ്റർ,
കെ. ആലി മാസ്റ്റർ നല്ലളം ,
ജമാൽ മുഹമ്മദ്
Tags:
Kozhikode News

