Trending

അരയങ്കോടിൽ സലഫി മദ്രസ ആരംഭിച്ചു

അരയങ്കോടിൽ സലഫി മദ്രസ ആരംഭിച്ചു


മാവൂർ : അരയങ്കോടിൽ സലഫി മദ്രസയുടെ ഉദ്‌ഘാടനവും പ്രവേശനോത്സവും നടന്നു. ശനി, ഞായർ ദിവസങ്ങളിൽ ആണ് ക്ലാസ്സ്‌ ഉണ്ടാവുക.
പരിപാടി റഫീഖ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ഷബീർ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സി. വി അബ്‌ദുല്ല മൗലവി ചെറുവാടി, അരയങ്കോട് സലഫി മസ്ജിദ് ഇമാം അബ്‌ദുല്ല മൗലവി വിളക്കോട്ടിൽ, നാസർ വളപ്പിൽ, മജീദ് മൗലവി കൂളിമാട്, അഹമ്മദ് കുട്ടി മൗലവി മുക്കിൽ,മൊയ്‌തീൻ കായലം, ഫൈസൽ ഹുസൈൻ എന്നിവർ സംസാരിച്ചു. അക്ബർ അലി അരയങ്കോട് സ്വാഗതവും ഫിറോസ് പുതിയാടം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post