ടി.ഡി.ആർ.എഫ് മാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറൂപ്പ ആശുപത്രി പരിസരം ശുചീകരിച്ചു
മാവൂർ: ടി.ഡി.ആർ.എഫ് മാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറൂപ്പ ആശുപത്രി പരിസരം ശുചീകരിച്ചു. ജനപ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. പി. കൃഷ്ണൻ നിർവ്വഹിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഇത്തരം സംഘടനകളുടെ ഇടപെടലുകൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഉമ്മർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമാദേവി, വാർഡ് മെമ്പർ ശ്രീജ ആറ്റാഞ്ചേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ടി.ഡി.ആർ.എഫ് സ്റ്റേറ്റ് ചീഫ് കോഡിനേറ്റർ ഉമർ അലി ശിഹാബ്, കോ-ഓഡിനേറ്റർ യു.എ. ഗഫൂർ, വളണ്ടിയർ ക്യാപ്റ്റൻ പി.കെ. ഷമീർ അലി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകി. സംഘടനയിലെ സജീവ അംഗങ്ങളായ ഷംസുദ്ധീൻ എം., ആലി വെട്ടിൽ, സുലൈഖ പാലിയിൽ, ഫാത്തിമ തയ്യിൽ, മുംതാസ് പാറമ്മൽ, ജാസ്മിയ കുതിരാടം തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ആശുപത്രി പരിസരവും പരിസരപ്രദേശങ്ങളും പൂർണ്ണമായും വൃത്തിയാക്കിയ ശേഷമാണ് സംഘം മടങ്ങിയത്.
Tags:
Mavoor News



