പ്രവേശനോത്സവം : കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ എം.എല്‍.എ യുടേ നേതൃത്വത്തില്‍ മുന്നൊരുക്കമായി
കുന്ദമംഗലം. പുതിയ അധ്യായന വര്‍ഷത്തിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തത് രാജീവ് ഘര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലേയും ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സമ്മാനമായി 'എം.എല്‍.എ ഗിഫ്റ്റ്' നല്‍കും. ഇതിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം മെയ് 30 ന് വെള്ളിപറമ്പ് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് ബഹു. എം.എല്‍.എ നിര്‍വഹിക്കും. പ്രവശനോത്സവത്തിന്റെയും, എം.എല്‍.എ ഗിഫ്റ്റിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം കുന്ദമംഗലത്ത് കുന്ദമംഗലം ഈസ്റ്റ് യു.പി സ്‌കൂള്‍, ചാത്തമംഗലത്ത് എ.യു.പി സ്‌കൂള്‍ മലയമ്മ, പെരുവയലില്‍ ജി.എല്‍.പി.എസ് വെള്ളിപറമ്പ്, മാവൂരില്‍ ജി.എം.യു.പി സ്‌കൂള്‍ മാവൂര്‍, പെരുമണ്ണയില്‍ എ.എം.യു.പി സ്‌കൂള്‍ പുത്തുര്‍മഠം, ഒളവണ്ണയില്‍ എ.എല്‍.പി സ്‌കൂള്‍ തുമ്പയില്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 1 ന് നടക്കും. മാസ്റ്റര് പ്ലാനിന്റെ ഭാഗമായി നിയോജക മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.സി, എന്‍.എം.എസ്.എസ്, യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനം, കരിയര്‍ - മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കാനടും യോഗത്തില്‍ തീരുമാനിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം മുരളീധരന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ തങ്കമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സംജിത്ത് സി വി (കുന്ദമംഗലം), എം.കെ നദീറ (ചാത്തമംഗലം), ആര്‍.വി ജാഫര്‍ (പെരുവയല്‍), മുനീറത്ത് ടീച്ചര്‍ (പെരുവയല്‍) കെ.പി രാജന്‍ (പെരുമണ്ണ), കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ രാജീവ്, എച്ച് എം ഫോറം കൺവീനർ ബഷീർ മാസ്റ്റർ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഷൗക്കത്ത് നന്ദി പറഞ്ഞു.
Tags:
Kunnamagalam News

