Trending

സമുദായ നേതാക്കൾ കേരളത്തിന്റെ മതേതര പരിസരം മലിനമാക്കരുത് കെ എൻ എം സംസ്ഥാന പ്രതിനിധി സമ്മേളനം

സമുദായ നേതാക്കൾ
കേരളത്തിന്റെ മതേതര പരിസരം മലിനമാക്കരുത്
കെ എൻ എം സംസ്ഥാന പ്രതിനിധി സമ്മേളനം


കോഴിക്കോട്: വർഗീയത പറഞ്ഞു
സമുദായ നേതാക്കൾ
കേരളത്തിന്റെ മതേതര പരിസരം
 മലിനമാക്കരുതെന്ന് കോഴിക്കോട് ട്രേഡ് സെന്ററിൽ കെ എൻ എം  സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
 സൗഹൃദവും സഹവർത്തിത്വവും നശിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കം ജാഗ്രതയോടെ കാണണം.
 പതിറ്റാണ്ടുകളായി മലയാളികൾ നിലനിർത്തി വരുന്ന സ്നേഹവും സൗഹൃദവും തകർക്കാനും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസം നശിപ്പിക്കാനും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുമ്പോൾ മൗനം പാലിക്കുന്നത് അപകടമാണെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനം ഓർമ്മപ്പെടുത്തി.
 മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക സാമ്പത്തിക പുരോഗതിയിൽ അസഹിഷ്ണുത 
 കാണിക്കുന്നവർ 
 വിഭാഗീയത വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
 കേരളത്തിലെ മതന്യൂനപക്ഷങ്ങൾ ഏതെങ്കിലും സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നവരല്ല.
 ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കും നീതിക്കും വേണ്ടി ശക്തമായി നിലകൊള്ളുകയെന്ന ദൗത്യമാണ് ന്യുന പക്ഷ കൂട്ടായ്മകൾ നിർവ്വഹിക്കുന്നത്.
ഈ പ്രവർത്തനങ്ങളെ ന്യൂനപക്ഷങ്ങൾക്കെതിരെ വിഭാഗീയത പടർത്താൻ ദുരുപയോഗം ചെയ്യുന്നത് അത്യന്തം പരിഹാസ്യമാണ് 


 കേരളത്തിന്റെ സൗഹാർദ്ദം വീണ്ടെടുക്കാൻ പുതിയ സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു
 സമുദായങ്ങൾക്കിടയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്ന വിവേകപൂർണ്ണമായ ഇടപെടലുകൾ അത്യാവശ്യമാണ്. 
 വർഗീയശക്തികൾക്ക് വളരാൻ ഇടം നൽകുന്ന എല്ലാ നീക്കങ്ങളെയും മുളയിൽ തന്നെ നുള്ളി കളയാൻ മതനിരപേക്ഷ സമൂഹം ജാഗ്രത കാണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ് ഐ ആറിന്റെ മറവിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
 രേഖകളുടെ അഭാവം മൂലം എസ് ഐ ആറിൽ ഇടം പിടിക്കാത്തവർക്ക് എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള നീക്കം കടുത്ത അനീതിയാണ്. 
 മതന്യൂനപക്ഷങ്ങളെ കൂടുതൽ ഭയപ്പെടുത്തി നിരാശരാക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങൾക്കെതിരെ കരുതലോടെ നീങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾക്ക് നേരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ എൻ എം ന്റെ രണ്ടായിരം ശാഖകളിൽ നിന്നും രെജിസ്റ്റർ ചെയ്‌ത ആറായിരം 
പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കൂടാതെ, പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമാ, യുവജന വിഭാഗമായ ഐ എസ് എം ,വിദ്യാർത്ഥി വിഭാഗമായ എം എസ് എം വനിത വിഭാഗമായ എം ജി എം സംസ്ഥാന 
കൗൺസിൽ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.
സമ്പൂർണ പ്രതിനിധി  സമ്മേളനം അടുത്ത ഒരു വർഷത്തെ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. മഹല്ല് ശാക്തീകരണത്തിന് വിപുലമായ പദ്ധതികൾ ചർച്ച ചെയ്തു.
സമൂഹത്തിൽ അതിവേഗം പടരുന്ന തിൻമകൾക്കും ചൂഷണ ങ്ങൾക്കുമെതിരെ മഹല്ല് തലങ്ങളിൽ ജാഗ്രതാ സമിതികൾക്ക് രൂപം നൽകും

കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി  സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിരന്തരമായ നവോത്ഥാന പരിശ്രമങ്ങളുടെ ഭാഗമായി മലയാളി മുസ്‌ലിംകൾ നേടിയെടുത്ത നന്മകൾ ഇല്ലാതാക്കുന്ന തെറ്റായ നീക്കങ്ങളിൽ നിന്ന് വിശ്വാസി സമൂഹം വിട്ടുനിൽക്കണമെന്ന് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
വിശ്വാസ വ്യതിയാനങ്ങൾക്കും
 സാംസ്കാരിക അപചയങ്ങൾക്കുമെതിരെ ശക്തമായ ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണ്. ധാർമിക സദാചാരമൂല്യങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പുതുതലമുറയെ നേരിന്റെ വഴിയിൽ നയിക്കാൻ പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അബ്ദുല്ലകോയ മദനി പറഞ്ഞു .
 കേരളത്തെ മതപരമായി വിഭജിക്കാൻ ആഗ്രഹിക്കുന്ന വർഗീയ ശക്തികൾക്ക്   
വഴിയൊരുക്കുന്ന
 വിവേകശൂന്യമായ നീക്കങ്ങളിൽ നിന്ന് 
വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ എൻ എം ബുക്സ് പുറത്തിറക്കുന്ന 
 മുസ്‌ലിം നവോത്ഥാനം ചരിത്രവും ദർശനവും വോല്യം രണ്ടിന്റെ കവർ പ്രകാശനം ടി പി അബ്ദുല്ല കോയ മദനി  നിർവഹിച്ചു.
കെ എൻ എം ജനറൽ സെക്രട്ടറി
പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.

നൂർ മുഹമ്മദ് നൂർഷ,
പി പി മുഹമ്മദ് മദനി,
പി കെ അഹ്മദ്,എച്ച് ഇ മുഹമ്മദ് ബാബു സേട്ട്,
പ്രൊഫ. എൻ വി അബ്ദുറഹ്‌മാൻ
ഡോ ഹുസൈൻ മടവൂർ,
ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,
ഡോ.കെ എ അബ്ദുൽ ഹസീബ് മദനി,
ഡോ .സുൾഫിക്കർ അലി,
എം സ്വലാഹുദ്ധീൻ മദനി,
എം ടി അബ്ദുസമദ് സുല്ലമി,
ഡോ പി പി അബ്ദുൽ ഹഖ്,
ഷബീർ മാസ്റ്റർ,
എ അസ്ഗർ അലി,
സി മുഹമ്മദ് സലീം സുല്ലമി,
ഹനീഫ് കായക്കൊടി,
അഹമദ് അനസ്,
അബ്ദുറസാഖ് കൊടുവള്ളി,
ഹദ്‌യത്തുല്ല സലഫി,
അബ്ദുറഹ്മാൻ മദനി പാലത്ത് ,.ശുക്കൂർ സ്വാലാഹി,അമീൻ അസ്‌ലഹ്,സുഹ്‌റ മമ്പാട്,
ശമീമ 
ഇസ്ലാഹിയ്യ,എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു

Post a Comment

Previous Post Next Post