Trending

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം: എടവണ്ണപ്പാറയിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം: എടവണ്ണപ്പാറയിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി

എടവണ്ണപ്പാറ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് യു.ഡി.എഫ് എടവണ്ണപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. സതീശന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് യു.ഡി.എഫ് കരുത്തുറ്റ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു പ്രവർത്തകരുടെ പ്രകടനം.


എടവണ്ണപ്പാറ ടൗണിൽ നടന്ന പരിപാടിക്ക് പ്രമുഖ യു.ഡി.എഫ് നേതാക്കളായ ജൈസൽ എളമരം, മുജീബ് മാസ്റ്റർ, സി.വി. സക്കരിയ, കരീം എളമരം, എം.കെ. നൗഷാദ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികളും യു.ഡി.എഫ് ലൈസൺ കമ്മിറ്റി അംഗങ്ങളും പ്രകടനത്തിൽ അണിനിരന്നു.
​സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റത്തിന്റെ തുടക്കമാണിതെന്നും ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിന് സാധിക്കുമെന്നും നേതാക്കൾ ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കി.


നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തത്.

Post a Comment

Previous Post Next Post