Trending

​വി.ഡി. സതീശന് അഭിവാദ്യം: പെരുവയലിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി

​വി.ഡി. സതീശന് അഭിവാദ്യം: പെരുവയലിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി


പെരുവയൽ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് പെരുവയലിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.


വി.ഡി. സതീശന്റെ നേതൃത്വത്തിൽ വരുംനാളുകളിൽ സംസ്ഥാനത്ത് യു.ഡി.എഫ് കരുത്തുറ്റ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്.



​പെരുവയൽ ടൗൺ കേന്ദ്രീകരിച്ച് നടന്ന പരിപാടിക്ക് പ്രമുഖ യു.ഡി.എഫ് നേതാക്കളായ നെച്ചിൽ തൊടികയിൽ ഹംസ, ബിനു എഡ്വൈഡ്, രവികുമാർ പനോളി, ഉനൈസ് അരീക്കൽ, അൻസാർ കൊണറമ്പ്, ആബിദ് കൊണാറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post