Trending

വാണിജ്യ പാചക വാതക വിലവർധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

വാണിജ്യ പാചക വാതക വിലവർധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.


മാവൂർ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി അന്യായമായി വാണിജ്യ പാചകവാതക വില ഉയർത്തിയതിനെതിരെ മാവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.


2025 ഡിസംബറിൽ1684 രൂപ വിലയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് അഞ്ചുമാസത്തിനുള്ളിൽ അഞ്ചുതവണയായി 100 ശതമാനം വില വർദ്ധിപ്പിച്ചു 3106 രൂപയാക്കിയതോടെ ഹോട്ടൽ ബേക്കറി കേറ്ററിംഗ് മെസ്സ്  തുടങ്ങിയ മേഖലയിൽ ഉപജീവനം നടത്തുന്നവരും തൊഴിലാളികളും പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നും   അന്യായമായ വില വർദ്ധനവിൽ ഹോട്ടൽ സംഘടനയ്ക്ക് വേണ്ടി പ്രതിഷേധിക്കാൻ ഏകോപന സമിതി അല്ലാതെ  മറ്റൊരു സംഘടനയും ഇതുവരെ തയ്യാറായില്ലെന്ന്  പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്  KVVES കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് M ബാബുമോൻ പറഞ്ഞു.
 

കുന്ദമംഗലം മണ്ഡലം  പ്രസിഡൻറ് നാസർ മാവൂരാൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി മെമ്പർമാരായ  N വിനോദ് കുമാർ. തൻവീർ NP . ജയപ്രകാശ് T. ജൗഹർ KK . വനിതാ വിങ് മണ്ഡലം പ്രസിഡണ്ട് ബീന മുരളി. വൈസ് പ്രസിഡൻറ് ഖദീജ ടി കെ .  എന്നിവർ സംസാരിച്ചു
മണ്ഡലം ജനറൽ സെക്രട്ടറി കെ വി പ്രസന്നകുമാർ സ്വാഗതവും മണ്ഡലം യൂത്ത് വിങ്ങ് പ്രസിഡൻറ് മുസമ്മിൽ BK നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post