Trending

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതി വേണം; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി എം.എ റസാഖ് മാസ്റ്റർ എം.എൽ.എ

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതി വേണം; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി എം.എ റസാഖ് മാസ്റ്റർ എം.എൽ.എ


കോഴിക്കോട്: മാവൂരിൽ ഗ്വാളിയോർ റയോൺസിനായി സർക്കാർ വിട്ടുനൽകിയ ദീർഘകാലമായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതികൾ ആരംഭിക്കണമെന്ന ആവശ്യവുമായി എം.എ റസാഖ് മാസ്റ്റർ എം.എൽ.എ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി.


നാനൂറോളം ഏക്കർ വരുന്ന ഭൂമി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഫലപ്രദമായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനും നൂറ് കണക്കിന് ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കലിനും സഹായകരമായ രീതിയിൽ ഈ ഭൂമിയെ പ്രയോജനപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വിഡി സതീശനും വ്യവസായ-ഐ.ടി മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കും കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ നിവേദനം നൽകിയത്.

ഇവിടെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നും അതുവഴി സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മണ്ഡലത്തിലെ യുഡിഎഫ് പ്രകടനപത്രികയിൽ മാസ്റ്റർ പ്ലാനായി ഉയർത്തിയ  വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് നിവേദനത്തിലൂടെ റസാഖ് മാസ്റ്റർ എംഎൽഎ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post