Trending

കുന്ദമംഗലത്തിന്റെ ജനപ്രതിനിധിയായി എം.എ റസാഖ് മാസ്റ്റർ ചുമതലയേറ്റു ​

കുന്ദമംഗലത്തിന്റെ ജനപ്രതിനിധിയായി എം.എ റസാഖ് മാസ്റ്റർ ചുമതലയേറ്റു



തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ കുന്ദമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എ റസാഖ് മാസ്റ്റർ എം.എൽ.എയായി ഔദ്യോഗികമായി ചുമതലയേറ്റു. മേയ് 21 വ്യാഴാഴ്ച നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
​ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഈ വേളയിലും തുടർന്നങ്ങോട്ടും മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും കൂടെയുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കുന്ദമംഗലം മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കുമായി എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post