Trending

വികസന കുതുപ്പിനു പുതിയ മാത്രക തീർത്ത് മെമ്പേഴ്‌സ് അസംബ്‌ളി

വികസന കുതുപ്പിനു പുതിയ മാത്രക തീർത്ത് മെമ്പേഴ്‌സ് അസംബ്‌ളി


പേരാമ്പ്ര:
നാടിന്റെ വികസനത്തിന് ആവശ്യമായ നവ വീക്ഷണങ്ങൾ പങ്ക് വെക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മേപ്പയ്യൂർ ഡിവിഷൻ മെമ്പർ മുനീർ എരവത്ത് സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം മെമ്പേഴ്‌സ് അസംബ്‌ളി നവ്യാനുഭവമായി .ജില്ലാ പഞ്ചായത്ത് മേപ്പയ്യൂർ ഡിവിഷനലിലെ ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത്‌ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളുമാണ് പേരാമ്പ്ര വ്യാപാരഭവനിൽ ഒന്നിച്ചിരുന്നു നാടിന്റെ വികസന സ്വപ്നങ്ങൾ പങ്കുവെച്ചത് .
അംഗങ്ങളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മേപ്പയ്യൂർ ഡിവിഷൻ പരിധിയിൽ നടപ്പിലാക്കേണ്ട വികസന രേഖ രൂപപ്പെടുത്തി 
മലബാറിന്റെ നെല്ലറയായ അവളപാണ്ടി വികസനത്തിനായി മാസ്റ്റർ പ്ളാൻ തയ്യാറാക്കും.ഇതിനായി വിദഗ്ധ സംഘത്തിന്റെ സഹായം തേടും 
ഡിവിഷനിലെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ മെയ് 20 ന് മേപ്പയ്യൂരിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും 
ഫ്യുച്ചർ മേപ്പയ്യൂർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത നൂറ് കുട്ടികൾക്ക് സമഗ്ര പരിശീലനം നൽകുന്ന' ബി ദ ബെസ്റ്റ് 'പ്രോഗ്രാം നടപ്പിലാക്കും.
സ്ത്രീകൾക്കായി ഷീ ഫെസ്റ്റ് സംഘടിപ്പിക്കും.പാലിയേറ്റിവ്,കിടപ്പു രോഗീ പ്രചാരണത്തിനായി സഹയാത്ര എന്ന പേരിൽ കർമ്മ സേന രൂപീകരിക്കും.കിടപ്പുരോഗികളുടെ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മകൾ ഏല്ലാ വാർഡിലും ഉണ്ടാക്കും.
നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി പിന്തുണ നൽകുന്ന ആർദ്രം പദ്ദതി നടപ്പിലാക്കും 
കാർഷിക മേഖലയിൽ പ്രാദേശിക കൂട്ടായ്മയിലൂടെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കും .പച്ചക്കറി ഗ്രാമം പദ്ധതി എല്ലാവാർഡിലും ആരംഭിക്കും.ഡിവഷണലിൽ കുടിവെള്ള പദ്ധതികൾ കാര്യക്ഷമാക്കാനും 
വയോജന സൗഹൃദ പദ്ധതികൾ നടപ്പിലാക്കാനും മെമ്പേഴ്‌സ് അസംബ്‌ളി തീരുമാനിച്ചു 
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഡിവിഷൻ മെമ്പർ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉമ്മർ തണ്ടോറ,നളിനി നെല്ലൂർ ,നസീമ വാഴയിൽ ,ലതികാ വിനോദ് ,
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ രാജൻ മരുതേരി ,വി ബി രാജേഷ് ,കെ കെ സുവർണ,എടത്തുംകര ഇബ്രാഹിം,എസ്‌കെ അസ്സയിനാർ 
സി കെ അജീഷ് ,ഇസ്മായിൽ 
ടി പി നാസർ, പി കെ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു .ജില്ലാ പഞ്ചായത്ത് മുൻ സീനിയർ സൂപ്രണ്ട് 
ഡോക്ടർ അബ്ദുൽ നാസർ ക്ലാസെടുത്തു കെ പ്രദീപൻ വികസന മാർഗ രേഖ അവതരിപ്പിച്ചു.ബൈജു ആയാടത്തിൽ,നസീർ വെള്ളിയൂർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post