കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എഐ സാക്ഷരതയിലേക്ക്
മെയ് 30ന് ഓറിയന്റേഷൻ പ്രോഗ്രാം
കുന്ദമംഗലം :
വിദ്യാർത്ഥികളിലും സാധാരണക്കാർക്കിടയിലും നിർമ്മിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എ ഐ ) സംബന്ധിച്ച അവഗാഹം വർധിപ്പിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ എ ഐ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കാൻ ഇന്ന് ചേർന്ന് ബോർഡ് മീറ്റിംഗ് തീരുമാനിച്ചു.
"നമ്മുടെ ഗ്രാമവും എഐ സാക്ഷരതയിലേക്ക്" എന്ന പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 8 പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കും.
നൂതന സാങ്കേതിക വിദ്യയുഗത്തിൽ ഭാവിയിലെ അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെയും തൊഴിലാന്വേഷകരെയും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ എട്ടു പഞ്ചായത്തുകളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ ഹൈസ്കൂൾ പ്രൈമറി തലത്തിലുള്ള വിദ്യാർത്ഥികൾക്കും തൊഴിൽപരമായ മുന്നേറ്റത്തിനായി പൊതുജനങ്ങൾക്കും പരിശീലനം നൽകും.
നിർമ്മിതാബുദ്ധിയുടെ അനന്തസാധ്യതകളെയും ഒപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും ഒരുപോലെ പരിചയപ്പെടുത്തുന്ന രീതിയിലാണ് പരിശീലന മോഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
കുറ്റിക്കാട്ടൂർ എ ഡബ്ലിയു എച്ച് എൻജിനീയറിങ് കോളേജ്മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം സൗജന്യമായി നൽകുകയും വിജയകരമായി പരിശീലനം പൂർത്തീകരിക്കുന്നവർക്ക് ഫൗണ്ടേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
പിന്നീട് ഇവരെ വിവിധ മേഖലകളിലെ പരിശീലകലായി ഉയർത്തി പദ്ധതി പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
താല്പര്യപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
പദ്ധതിയുടെ ഓറിയന്റേഷൻ പ്രോഗ്രാം ഈ മാസം 30ന് കുന്നമംഗലത്ത് വച്ച് നടത്തപ്പെടും .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്,സി.കെ.ഫസീല, വൈസ് പ്രസിഡണ്ട് വിനോദ് പടനിലം വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാർ എ.കെ ഷാക്കത്തലി,
ധന്യാബാബു രാജ് വളപ്പിൽ റസാഖ് ഉമ്മർ മാസ്റ്റർ മജീദ് മൂലത്തിൽ രാധഹരീദാസ്, ദീപ ഗീരീഷ് കുമാർ
Tags:
Kunnamagalam News


