Trending

മാവൂർ പാടത്ത് ഷമാം കൃഷിയിൽ നൂറുമേനി

മാവൂർ പാടത്ത് ഷമാം കൃഷിയിൽ നൂറുമേനി.


മാവൂർ: തണ്ണിമത്തനും കണിവെള്ളരിയും പരീക്ഷിച്ച് വിജയിപ്പിച്ച മാവൂർ പാടത്ത്
ഷമാം കൃഷിയിൽ നൂറുമേനി.
പാരമ്പര്യ കർഷകൻ  മരക്കാർ ബാവയാണ് മാവൂർ പാടത്ത് ഷമാം പരീക്ഷണാടിസ്ഥാനത്തിൽ നട്ട് 
വിജയിച്ചത്.
ഷമാം കൃഷി ചെയ്യുന്ന പാടങ്ങൾ സന്ദർശിച്ചും കർഷകരിൽനിന്ന് ഉപദേശങ്ങൾ തേടിയും ദൂരസ്ഥലത്തുനിന്ന് വിത്ത് ലഭ്യമാക്കിയുമാണ് ഷമാം കൃഷിയിറക്കിയത്. പഴുത്ത് പാകമായ ഷമാം വിളവെടുപ്പ് മാവൂർ പാടത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് നിർവഹിച്ചു. രണ്ടര ഏക്കർ സ്ഥലത്ത് ഷമാമിനോടൊപ്പം കണിവെള്ളരിയും കക്കീരിയും തണ്ണിമത്തനും കൃഷി ചെയ്തിട്ടുണ്ട്. വിഷു അടുത്തെത്തിയതോടെ കണിവെള്ളരിയുടെ വിളവെടുപ്പ്  കൂടി പൂർത്തീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post