ജി.എം.എൽ.പി സ്കൂൾ കൊടുവള്ളി നൂറാം വാർഷികം ആഘോഷിച്ചു
കൊടുവള്ളി: GMLP സ്കൂൾ കൊടുവള്ളി നൂറാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം കൊടുവള്ളി ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഭംഗിയായി നടന്നു. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രശസ്ത സിനിമാ ഗാനരചയിതാവ് ബാപ്പു വാവട് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സമീർ ആപ്പിൾ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഫൈസൽ പടനിലം സ്വാഗതം പറഞ്ഞു.
എം.പി മൂസ, ആർ.വി റഷീദ്, മുഹമ്മദ് കുണ്ടുങ്കര, മുസ്തഫ, പി.ടി.സി ഗഫൂർ, സി.കെ ജലീൽ,ടി കെ അത്തിയ്യത്ത്, ശരീഫ് ആർ.സി, മൊയ്തീൻ കോയ മാസ്റ്റർ, ഇബ്നു കെ.കെ, ഷമീന എ.പി, അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ പ്രധാന ആകർഷണമായി. നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ്‌റൂം ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കുകയും “ടാബ് ലാബ്” എന്ന ആശയം നടപ്പിലാക്കുകയും ചെയ്തു. കൂടാതെ രണ്ട് ക്ലാസ്‌റൂമുകൾ എയർ കണ്ടീഷൻ ചെയ്തതായും, ഭാവിയിൽ മുഴുവൻ ക്ലാസ്സുകളും എയർ കണ്ടീഷൻ ചെയ്ത് സമ്പൂർണ്ണ എയർ കണ്ടീഷൻ സ്കൂളാക്കി ഉയർത്തുക എന്ന ലക്ഷ്യമുണ്ടെന്നും അറിയിച്ചു.
സഞ്ചയ്ക പദ്ധതിയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സേവിങ് നേടിയ സ്കൂളായി മാറിയതും സ്കൂളിന്റെ വലിയ നേട്ടമായി. എൽ.എസ്.എസ് പരീക്ഷയിലും മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
പഴയകാല അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നൽകിയ സജീവ സഹകരണമാണ് പരിപാടിയെ വൻ വിജയമാക്കിയത്.
Tags:
Kunnamagalam News
