Trending

നവാസ്ഖാൻ കല്ലമ്പലത്തിന്റെ 'പോരൂട്ട്' നോവൽ പ്രകാശനം ചെയ്തു

നവാസ്ഖാൻ കല്ലമ്പലത്തിന്റെ 'പോരൂട്ട്' നോവൽ പ്രകാശനം ചെയ്തു

നാവായിക്കുളം: പ്രശസ്ത എഴുത്തുകാരൻ നവാസ്ഖാൻ കല്ലമ്പലത്തിന്റെ ഏറ്റവും പുതിയ നോവലായ 'പോരൂട്ട്' പ്രകാശനം ചെയ്തു.


നാവായിക്കുളം ഡീസന്റ് മുക്ക് KCMLPS ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരം നോർത്ത് ഡിവിഷൻ പോസ്റ്റൽ സീനിയർ സൂപ്രണ്ട് ശ്രീ. രാഹുൽ, ഐ.പി.ഒ ശ്രീ. എ. ബുനൈസിന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവഹിച്ചത്.
​കവിയും സാഹിത്യകാരനുമായ ഓരനെല്ലൂർ ബാബു അധ്യക്ഷത വഹിച്ച സമ്മേളനം KCMLPS മാനേജരും എഴുത്തുകാരനുമായ ഡോ. തോട്ടക്കാട് ശശി ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ ശ്രീ. ജയൻ പോത്തൻകോട് പുസ്തക പരിചയം നടത്തി. മലയാളവേദി ചെയർമാൻ ഓരനെല്ലൂർ ബാബു, നോവലിസ്റ്റ് നവാസ്ഖാൻ കല്ലമ്പലത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
​സാംസ്കാരിക സമ്മേളനത്തിൽ ശ്രീകണ്ഠൻ കല്ലമ്പലം, ബിജു പൈവേലിക്കോണം, പ്രസന്നൻ വാടശ്ശേരിക്കോണം, ഡോ. അശോക് ശങ്കർ, ശ്രീമതി ജയശ്രീ, രണിത കെ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങ് ചടങ്ങിന് മാറ്റുകൂട്ടി. പ്രമുഖ കവികളായ രജിചന്ദ്രൻ, ജ്യോതി ചെറുന്നിയൂർ, ഷീന രാജീവ്‌, രമാദേവി, വിജയൻ ചന്ദനമാല, പ്രസേനസിന്ധു, പ്രിയദർശനൻ, രാജൻ മടക്കൽ, ആറ്റിങ്ങൽ ശശി, ജഗൽമോഹൻ, ചന്ദ്രിക ധനപാലൻ, പി.വൈ. രാധാകൃഷ്ണൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. സാംസ്കാരിക-സാഹിത്യ മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post