കൂട്ടിയിട്ട മരക്കഷണത്തിനും അടിക്കാടിനും തീ പിടിച്ചു.
ഇന്ന് വൈകുന്നേരം 4 മണിയോടുകൂടിയാണ് പയ്യോളി ഹൈസ്കൂളിന് പിറകിൽ പെരുമാൾ പുരം ഹോസ്പിറ്റലിനു മുന്നിൽ റോഡ് അരികിൽ കൂട്ടിയിട്ട മരത്തിന് തീ പിടിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ പൂർണമായും അണക്കുകയും ചെയ്തു.
വേസ്റ്റ് കത്തിച്ചതിൽ നിന്നും തീ പടർന്നതാണെന്ന് സംശയിക്കുന്നു.
ASTO അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ
Sfro സജിൻ എസ് fro മാരായ ഇർഷാദ് ടി കെ, നിധി പ്രസാദ് ഇഎം,രജീഷ് വിപി, ഹോംഗാർഡ് ഷൈജു എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Tags:
Kozhikode News


