Trending

ഫലം പ്രവചിക്കൂ കാൽ ലക്ഷം രൂപ നേടൂ വാഴക്കാട് ഗ്ലോബൽ ഒഐസിസിയുടെ ഇലക്ഷൻ പ്രവചന മത്സരം ശ്രദ്ധ നേടുന്നു

ഫലം പ്രവചിക്കൂ
കാൽ ലക്ഷം രൂപ നേടൂ
വാഴക്കാട് ഗ്ലോബൽ ഒഐസിസിയുടെ
ഇലക്ഷൻ പ്രവചന മത്സരം ശ്രദ്ധ നേടുന്നു


​എടവണ്ണപ്പാറ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം നാട്ടിലും പ്രവാസലോകത്തേക്കും പടർത്തി ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മിറ്റിയുടെ ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രവചന മത്സരം ശ്രദ്ധേയമാകുന്നു.


രണ്ട് ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന വിജയിയെ കാത്തിരിക്കുന്നത് കാൽ ലക്ഷം രൂപയുടെ (25,000 രൂപ) വൻപിച്ച പാരിതോഷികമാണ്.
​ഒമാൻ മസ്‌കറ്റിലെ പ്രവാസി വ്യവസായിയും ഇൻകാസ് - ഒഐസിസി പ്രവർത്തകനുമായ അനീഷ് കടവിലാണ് മത്സരത്തിനാവശ്യമായ തുക സ്പോൺസർ ചെയ്തിരിക്കുന്നത്.

 യുഡിഎഫ് മുന്നണി നേടുന്ന ആകെ സീറ്റുകളുടെ എണ്ണവും, എൽഡിഎഫിൽ നിന്ന് യുഡിഎഫ് തിരിച്ചുപിടിക്കുന്ന സീറ്റുകൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ നിന്നായിരിക്കും എന്നതുമാണ് മത്സരാർത്ഥികൾ പ്രവചിക്കേണ്ടത്.

​GLOBAL OICC VAZHAKKAD എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. നിബന്ധനകൾ പാലിച്ച് ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ കമന്റായി ഉത്തരങ്ങൾ രേഖപ്പെടുത്താം. വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ ആറ് മണി വരെയാണ് പ്രവചനങ്ങൾ രേഖപ്പെടുത്താൻ സമയം അനുവദിച്ചിരിക്കുന്നത്.

​പിന്നിട്ട ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ മത്സരത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികളായ ഷബീർ അലി (ദോഹ), സി.കെ. മൻസൂർ (ദുബായ്), ഹർഷിദ് ചിറ്റൻ (റിയാദ്), എളമരം ജൈസൽ (ദോഹ), ശരീഫ് കെ.പി. (മസ്‌കറ്റ്), മീഡിയ വിംഗ് അംഗങ്ങളായ റിയാസ് എളമരം (ദുബായ്), ശംവിൽ എളാംകുഴി (ദോഹ), അനീഷ് കടവിൽ എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post