Trending

നാവായിക്കുളം മലയാള വേദിയുടെ 236-ാമത് സാഹിത്യ ചർച്ച നടന്നു

നാവായിക്കുളം മലയാള വേദിയുടെ 236-ാമത് സാഹിത്യ ചർച്ച നടന്നു

നാവായിക്കുളം: അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും സജീവ സാന്നിധ്യത്തിൽ നാവായിക്കുളം മലയാള വേദിയുടെ 236-ാമത് പ്രതിമാസ സാഹിത്യ ചർച്ച സംഘടിപ്പിച്ചു. കവയത്രി ശ്രീമതി അനില ബാലന്റെ ശ്രദ്ധേയമായ കവിതാസമാഹാരം 'കുറുനാമ്പുകൾ' ആയിരുന്നു ചർച്ചയിലെ പ്രധാന വിഷയം.


പ്രശസ്ത കവിയും ഗാനരചയിതാവുമായ ജഗൽമോഹൻ പരവൂർ പുസ്തക അവതരണം നടത്തി. മലയാളവേദി ചെയർമാനും കവിയുമായ ഓരനെല്ലൂർ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് രാമചന്ദ്രൻ കരവാരം, കവയത്രി ഷീനാ രാജീവ്‌, ശ്രീകണ്ഠൻ കല്ലമ്പലം എന്നിവർ പുസ്തകത്തെക്കുറിച്ച് ആസ്വാദന പ്രഭാഷണങ്ങൾ നടത്തി.

ചർച്ചയ്ക്ക് ശേഷം നടന്ന കഥാ-കവിതാ അവതരണത്തിൽ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. എം. എസ്. ജലീൽ, വിജയൻ ചന്ദനമാല, ഓയൂർ രാമചന്ദ്രൻ, മുത്താന സുധാകരൻ, നവാസ് ഖാൻ കല്ലമ്പലം, പ്രസേന സിന്ധു, സുമം ആറ്റിങ്ങൽ, കെ. കെ. സജീവ്, ബേബി വിജയൻ, മണികണ്ഠൻ നാവായിക്കുളം, രാമചന്ദ്രൻ വെട്ടിയറ, മാധുരീദേവി, വിശ്വതിലകൻ, വിനോദ് വിലങ്ങര, അനിജ നാവായിക്കുളം തുടങ്ങി സാഹിത്യ മേഖലയിലെ നിരവധി പേർ തങ്ങളുടെ രചനകൾ അവതരിപ്പിച്ചു.

​ചടങ്ങിൽ വച്ച് നാവായിക്കുളം 'സ്വരലയ' ഗാനസമിതിയിലെ കലാകാരികൾ ഗാനങ്ങൾ ആലപിച്ചു.
​കവി ഓരനെല്ലൂർ ബാബു രചിച്ച 'നാവായിക്കുളത്തിന്റെ ഇതിഹാസം' എന്ന പുസ്തകം സ്വരലയ പ്രവർത്തകർ ഏറ്റുവാങ്ങി.
​തന്റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും മറുപടിയായി, മലയാളവേദിയുടെ ഈ കൂട്ടായ്മ വേറിട്ടതും ഹൃദ്യവുമായ അനുഭവമാണ് നൽകിയതെന്ന് എഴുത്തുകാരി അനില ബാലൻ പറഞ്ഞു.
​കഥയും കവിതയും സംഗീതവും ഒത്തുചേർന്ന ഈ സാംസ്‌കാരിക സായാഹ്നം നാടിന്റെ സാഹിത്യ പാരമ്പര്യത്തിന് പുത്തൻ ഉണർവ് നൽകുന്നതായിരുന്നു.

Post a Comment

Previous Post Next Post