Trending

അഡ്മിനിസ്ട്രേഷൻ സ്റ്റാഫിന് പരിശീലന ശില്പശാല സംഘടിപ്പിച്ചു.

അഡ്മിനിസ്ട്രേഷൻ സ്റ്റാഫിന് പരിശീലന ശില്പശാല സംഘടിപ്പിച്ചു.


കെ. എം. ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അഡ്മിനിസ്ട്രേഷൻ സ്റ്റാഫിന് ഏകദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു. കോളേജ് ഭരണ സമിതി ചെയർമാൻ പ്രൊ. ഒ. കെ. മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ: ടി. മുഹമ്മദലി അധ്യക്ഷനായി. എൻ. പി. നാസർ ( ജൂനിയർ സൂപ്രണ്ട്, ഫറൂഖ് കോളേജ്) കെ. പി നജീബ് ( റിട്ട: ഫറൂഖ് കോളേജ്) എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. കെ. സി ഫാത്തിമ റൈഹാന, പി. പി. അബ്ദുൽ മജീദ്, പി. കെ. അഫ്സ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post