ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കമായി
കോഴിക്കോട് : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ യാത്ര പുറപ്പെടുന്ന ഹജ്ജ് തീർത്ഥാടകർക്കുള്ള മൂന്നാം ഘട്ട സാങ്കേതിക പരിശീലന ക്‌ളാസുകൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി
ജില്ലാ തല ഉദ്ഘാടനം കുന്നമംഗലം ഖസർ ടവർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ : ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവ്വഹിച്ചു
ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട് അധ്യക്ഷത വഹിച്ചു
പി കെ ബാപ്പു ഹാജി ക്ലാസിന് നേതൃത്വം നൽകി
മയൂരി അബു ഹാജി , ഇ അഹമ്മദ് മാസ്റ്റർ , യു പി അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു
ടി വി അബ്ദുൽറഹ്‌മാൻ സ്വാഗതവും അബ്ദുൽ ഹക്കീം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി
Tags:
Kozhikode News
