Trending

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ എം എസ് പി യുടെയും കുന്ദമംഗലം ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുന്ദമംഗലത്തെ മൊണാഡ്, സ്പ്രിംങ്ങ്‌വേ എന്നീ ബാറുകളിലെ തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾസംഘടിപ്പിച്ചു


പ്രൊജക്ട് ഡോക്ടർ ആഷിഖ് ക്രിസ്റ്റി, കുന്ദമംഗലം ഫാമിലി ഹെൽത്ത് സെൻ്ററിലെ ഹെൽത് ഇൻസ്പെക്ടർ സജീഷ് എം ജി , ജൂനിയർ ഹെൽത് ഇൻസ്പെക്ടർഅക്ഷയ് കുമാർ സി പി, ഗവഃ ജനറൽ ഹോസ്പിറ്റൽ ബീച്ച് ലെ മൊബൈൽ ICTC കൗൺസിലർ രാകേഷ് പി ,ലാബ് ടെക്നീഷ്യൻ നിമ്മി ഗോപിനാഥ്,മെഡിക്കൽ കോളേജ് ടി ബി യൂണിറ്റ് എസ് ടി എസ് റസീന കെ എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം  നൽകി.

പ്രോജക്ടിൻ്റെ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാംപിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, ലൈംഗീക രോഗനിർണ്ണയം, ജീവിതശൈലീ രോഗനിർണ്ണയം, ക്ഷയരോഗം, മലേറിയ, ലെപ്രസി, എച്ച് ഐ വി ,മുതലായവയുടെ പരിശോധനയും നടത്തിയിരുന്നു.

പ്രസ്തുത ക്യാംപിൽ പ്രൊജക്ട് മാനേ ജർ അമിജേഷ് കെ വി ,കൗൺസിലർ അശ്വതി പി,മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം  എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post