Trending

​ദുരന്തഭൂമിയിൽ ആശ്വാസസ്പർശമായി മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ:

​ദുരന്തഭൂമിയിൽ ആശ്വാസസ്പർശമായി മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ:


​പാങ്ങ്: വയനാട്ടിലുണ്ടായ ദാരുണമായ ബസ് അപകടത്തിന്റെ ആഘാതത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന പാങ്ങ് എന്ന കുഗ്രാമത്തിന് ആശ്വാസമേകാൻ മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ എത്തിച്ചേർന്നു. ദുരന്തബാധിതരെ നേരിൽ കണ്ടും പ്രാർത്ഥനകൾ നടത്തിയും അവർക്ക് സാന്ത്വനമേകുന്ന 'സമാശ്വാസ പ്രയാണം' പ്രദേശവാസികൾക്ക് വലിയ കൈത്താങ്ങായി.
​അപകടം നടന്നത് വയനാട്ടിലാണെങ്കിലും അതിന്റെ വേദനയും നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടി വന്നത് മലപ്പുറത്തെ പാങ്ങ് ഗ്രാമത്തിനാണ്. ഈ സാഹചര്യത്തിലാണ് മൗലാനാ ആസാദ് ഫൗണ്ടേഷൻ സംസ്ഥാന ഭാരവാഹികൾ പാങ്ങിലെത്തി ദുരിതബാധിതരെയും രോഗികളെയും സന്ദർശിച്ചത്.
​തുടക്കം പാങ്ങിൽ ഉസ്താദിൻ്റെ സ്മരണ അയവിറക്കി കൊണ്ട് .
കേരളത്തിലെ പ്രമുഖ ആലിമും ബഹുഭാഷാ പണ്ഡിതനും പ്രബോധകനും മികച്ച സംഘടകനുമായി കമായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെ സ്മരണകൾ ഇരമ്പുന്ന മണ്ണാണ് പാങ്ങ്. ആസാദ് ഫൗണ്ടേഷന്റെ ദൗത്യസംഘം പാങ്ങിൽ ഉസ്താദിന്റെ മഖ്ബറ സന്ദർശിച്ചും പ്രാർത്ഥനകൾ നടത്തിയുമാണ് സമാശ്വാസ യാത്രയ്ക്ക് തുടക്കം കുറിച്ചത്. വിജ്ഞാനവും സംഘാടനവും പ്രബോധനവും ഒരുപോലെ കൊണ്ടുപോയ പാങ്ങിൽ ഉസ്താദിന്റെ പാത പിന്തുടരുന്ന സന്നദ്ധ പ്രവർത്തകരാണ് ഈ ദൗത്യത്തിലുള്ളത് എന്നത് ശ്രദ്ധേയമാണ്. സയ്യിദ് ഹാശിം അൽ ഹദ്ദാദ് തന്റെ മാതാപിതാക്കളിൽ നിന്ന് കേട്ടറിഞ്ഞ പാങ്ങിൽ ഉസ്താദിന്റെ ചരിത്രസ്മരണകൾ പങ്കുവെച്ചത് ദൗത്യസംഘത്തിന് കൂടുതൽ ആവേശമായി.
​ ഈ സംഘത്തിൽ
സയ്യിദ് ഹാശിം അൽ ഹദ്ദാദ്, ഡോ. അബ്ദുറഹ്മാൻ ആദർശേരി, അസീസ് മാസ്റ്റർ, ഹക്കീം തൗഹീദി നദ്‌വി, മുനീർ തൗഹീദി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്. എങ്കിലും പാങ്ങിലെ രാഷ്ട്രീയ, സാമൂഹിക, മത രംഗത്തെ പ്രമുഖർ ദൗത്യസംഘത്തോടൊപ്പം ചേർന്നു. രോഗികളെ സന്ദർശിക്കുന്നതിനും വിയോഗം ബാധിച്ചവരെ ആശ്വസിപ്പിക്കുന്നതിനും ഇസ്ലാം നൽകുന്ന വലിയ പ്രാധാന്യം മുൻനിർത്തിയായിരുന്നു ഈ യാത്ര.
​ജീവിച്ചിരിക്കുന്നവർക്ക് വലിയ പാഠങ്ങൾ നൽകുന്നതായിരുന്നു ഈ സന്ദർശനം. ദുരന്തത്തിന്റെ നിഴലിൽ കഴിയുന്നവർക്ക് മാനസികമായ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷന്റെ ഈ പ്രയാണംശ്രദ്ധേയമായിരുന്നു ഫലപ്രദവും

Post a Comment

Previous Post Next Post