Trending

എളേറ്റില്‍ വട്ടോളിയിൽ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് പരാതി.

എളേറ്റില്‍ വട്ടോളിയിൽ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് പരാതി.


എളേറ്റില്‍:എളേറ്റില്‍ വട്ടോളിയിൽ എത്തിയ യുവാക്കള്‍ക്ക് നേരെ അക്രമണം. കഴിഞ്ഞ ബുധനാഴ്ച വീണപാറയിലുള്ള അൽക്കോ ബേക്കറിക്കടുത്താണ് രാത്രി ഏഴരയോടെ യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. 25 ഓളം വരുന്ന ആളുകളാണ് രണ്ട് സംഘമായി എത്തി ക്രൂരമായി അക്രമിച്ചത്. അക്രമി സംഘം അന്വേഷിച്ചെത്തിയ യുവാവിന്റെ നാട്ടുകാരാണ് എന്നും പറഞ്ഞായിരുന്നു അക്രമം.



വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാൻ എത്തിയതായിരുന്നു യുവാക്കൾ. ചപ്പാത്തിക്ക്ബേ ഓർഡർ നൽകിയ ശേഷം ബേക്കറിയുടെ മുൻവശത്തു നിൽക്കുകയായിരുന്ന പന്നൂര്‍ സ്വദേശികളായ ഇ.കെ. മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 


ആക്രമണത്തിൽ പരിക്കേറ്റവർ 

പന്നൂര്‍ സ്വദേശികളാണോ എന്നും ചോദിച്ചെത്തിയ സംഘം നിങ്ങളൊക്കെ അവന്റെ ഗാങ്ങ് അല്ലേ എന്നും ചോദിച്ചായിരുന്നു അക്രമം.ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് റാസിഖിന്റെ തലക്ക് ആഴത്തില്‍ മുറിവേറ്റു. 

പത്തോളം വരുന്ന ആദ്യ സംഘത്തിന്റെ അക്രമം കഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ പതിനഞ്ചോളം വരുന്ന മറ്റൊരു സംഘം എത്തി വീണ്ടും മര്‍ദ്ദിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ബേക്കറിയുടെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

സംഭവത്തില്‍ എളേറ്റില്‍ വട്ടോളി സ്വദേശി സഫീര്‍  , താമരശ്ശേരി കാരാടി സ്വദേശി അന്‍സിഫ് എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്നവർക്കുമെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

Post a Comment

Previous Post Next Post