കാരുണ്യത്തിന്റെ വിഷുക്കൈനീട്ടം; രാമനാട്ടുകരയിൽ ദിവ്യക്ക് സാന്ത്വനമായി ആമിന ജിജു
രാമനാട്ടുകര: വിഷുദിനത്തിൽ രാമനാട്ടുകര സ്വദേശിനി ദിവ്യക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും കൈനീട്ടവുമായി ആമിന ജിജു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ ആമിന ജിജു, ആഘോഷങ്ങൾക്കിടയിലും സഹജീവികളെ ചേർത്തുപിടിക്കുന്നതിന്റെ മാതൃകയായാണ് ദിവ്യയുടെ വീട്ടിലെത്തിയത്.
ട്രൂ ലൈവ് ഓൺലൈൻ മീഡിയ മാനേജിംഗ് ഡയറക്ടറും പ്രമുഖ മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജു, തന്റെ തിരക്കുകൾ മാറ്റിവെച്ചാണ് വിഷുദിനത്തിൽ ദിവ്യക്ക് കൈനീട്ടം നൽകാനായി എത്തിയത്.
കേവലം ഒരു ആചാരം എന്നതിലുപരി, വേദന അനുഭവിക്കുന്നവർക്കും ഒറ്റപ്പെട്ടുപോകുന്നവർക്കും താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം നടത്തിയത്.
Tags:
Kozhikode News


