ഭിന്നതയുടെ പഴുതുകൾ തേടരുത്: ഖാദർ മാസ്റ്റർ
കൂളിമാട്: മാനവർ ഭിന്നതയുടെ പഴുതുകൾ തേടരുതെന്ന് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ പറഞ്ഞു. കെ എൻ എം മർകസുദ്ദഅവ കൂളിമാട് യൂണിറ്റ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി എ മജീദ് അധ്യക്ഷനായി.ഡോ:എം.മൊയ്തീൻ കുട്ടി സുല്ലമി സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം പി.ബൽക്കീസ് ടീച്ചർ മുഖ്യാതിഥിയായി. വി.എ.കരീം മാസ്റ്റർ, വാർഡ് മെമ്പർ ഒ.സ്മിജ, സി എ ശുകൂർ മാസ്റ്റർ, കെ ജെ തോമസ് കുട്ടി, എം പി സുരേന്ദ്രൻ ,ഇ.കെ നസീർ, കെ.എ.റഫീഖ്, കെ.സി ഇസ്മാലുട്ടി, ടി.വി.ഷാഫി മാസ്റ്റർ,എ സി അഹ്‌മദ് കുട്ടി മൗലവി, ടി.കെ.നാസർ, ഇ വീരാൻകുട്ടി മാസ്റ്റർ,ബ്ലോക്ക് മെമ്പർ മൂലത്ത് മജീദ്,കെ മുഹമ്മദ് അലി, കെ. വീരാൻകുട്ടി ഹാജി, വി.എ. മജീദ്, സി.എ.മജീദ്, കെ സുലൈമാൻ സംസാരിച്ചു.
Tags:
Mavoor News


