തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.
മാവൂർ : കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മാവൂരിൽ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി. അബ്ദുൽ കരീം, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.എസ് രഞ്ജിത്ത്, കൺവീനർ എൻ.പി.അഹമ്മദ്,ട്രഷറർ കെ.പി.രാജശേഖരൻ, ഭാരവാഹികളായ സി. പി.കൃഷ്ണൻ, കെ. ലത്തീഫ് മാസ്റ്റർ, ടി. ഉമ്മർ മാസ്റ്റർ, ടി.പി. ഉണ്ണിക്കുട്ടി, പി. ഭാസ്ക്കരൻ നായർ, കെ.ഉസ്മാൻ,ചന്ദ്രദാസ് ചെറുപ്പ എന്നിവർ സംബന്ധിച്ചു.
Tags:
Mavoor News
