പത്ര -ദൃശ്യമാധ്യമ പ്രവർത്തകർക്ക് ബഹുമുഖ ക്ഷേമ പദ്ധതികളുമായി ഐ ആർ എം യൂ.
കോഴിക്കോട്. പത്ര -ദൃശ്യമാധ്യമ പ്രവർത്തകർക്ക് ബഹുമുഖ ക്ഷേമ പദ്ധതികളുമായി ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്. യൂണിയൻ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ, ജില്ലയിലെ പ്രധാന ആശുപത്രികളിൽ ചികിത്സ ഇളവുകൾ, സൗജന്യ മാധ്യമ പഠന ക്ലാസുകൾ, മുതിർന്ന മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് തൊഴിൽ നൈപുണ്യ കോഴ്‌സുകൾ, ഉൾപ്പെടെ നടപ്പാക്കാൻ ജില്ലാ കമ്മിറ്റി പേരാമ്പ്രയിലെ വാളൂരിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടുത്തിയാണ് അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് അവരുടെ തൊഴിൽഅഭിരുചിക്കനുസരിച്ച് നൈപുണ്യം നേടാൻ ഉതകുന്ന കോഴ്‌സുകൾ നൽകാനും തൊഴിൽ ലഭ്യമാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകനും യൂണിയൻ സ്ഥാപക നേതാവ് കൂടിയായ അഷ്‌റഫ് ചേരാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ പദ്ധതി വിശദീകരിച്ചു.ദേവരാജ് കണ്ണാട്ടി,. രവി എടത്തിൽ,ബഷീർ ആരാമ്പ്രം, സുനന്ദ ജി നായർ, പ്രകാശൻ മാസ്റ്റർ, സി കെ ബാലകൃഷ്ണൻ മാസ്റ്റർ,ടി എ ജുനൈദ്, സതീഷ് എ പി, സുധീർ പ്രകാശ് വടകര, ധ്രുവൻ നായർ, രഘു നാഥ് പുറ്റാട്, കിഷോർ കൊയിലാണ്ടി,മുഹമ്മദ് റാഷിദ്, കെ ടി കെ റഷീദ് സംസാരിച്ചു.
Tags:
Kozhikode News
