യു.ഡി.എഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണം; കുറ്റിക്കാട്ടൂരിൽ ആവേശമായി 'മോർണിംഗ് വാക്ക്'
കുറ്റിക്കാട്ടൂർ: കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്റർ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറ്റിക്കാട്ടൂരിൽ 'മോർണിംഗ് വാക്ക്' നടത്തി.
അതിരാവിലെ തന്നെ കുറ്റിക്കാട്ടൂർ ടൗണിലും പരിസര പ്രദേശങ്ങളിലും എത്തിയ സ്ഥാനാർഥി, വ്യായാമത്തിന് ഇറങ്ങിയവരോടും പ്രഭാത സവാരിക്കാരോടും വോട്ട് അഭ്യർത്ഥിച്ചു.
നാടിന്റെ വികസന മുരടിപ്പിന് അറുതി വരുത്താൻ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം വോട്ടർമാരോട് പറഞ്ഞു. പ്രായഭേദമന്യേ നിരവധി ആളുകൾ സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വോട്ടർമാരുടെ വ്യക്തിപരമായ പരാതികളും നിർദ്ദേശങ്ങളും കേട്ടു കൊണ്ടായിരുന്നു പര്യടനം.
യു.ഡി.എഫ് പ്രാദേശിക നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സമാനമായ ജനസമ്പർക്ക പരിപാടികൾ തുടരുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു
Tags:
Peruvayal News



