Trending

മാവൂരിൽ എൽ.ഡി.എഫ്. മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

മാവൂരിൽ എൽ.ഡി.എഫ്. മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

മാവൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ മാവൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. പി. ഷൈപു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മാവൂർ മേഖലാ ചെയർമാൻ കെ.ജി. പങ്കജാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​കുന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.ടി.എ. റഹീം, എം. ധർമ്മജൻ, കെ.പി. ചന്ദ്രൻ, പുതുക്കുടി സുരേഷ്, അബ്ദുൽ ലത്തീഫ് പാലാക്കോൽ, പി.ടി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
​കൺവെൻഷന് മുന്നോടിയായി മാവൂർ അങ്ങാടിയിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് എം. ധർമ്മജൻ, കെ.പി. ചന്ദ്രൻ, പി.ടി. മുഹമ്മദ്, പുതുക്കുടി സുരേഷ്, പി. സുരേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post