കേരള മുസ് ലിം ജമാഅത്ത്
വികസന രേഖ കൈമാറി
പേരാമ്പ്ര: കേരള മുസ് ലിം ജമാഅത്ത് കേരളയാത്രയുടെ അനുബന്ധമായി രൂപപ്പെടുത്തിയ കേരള വികസനരേഖ പേരാമ്പ്ര എം എൽ എ ടി പി രാമകൃഷ്ണന് കൈമാറി. കേരളയാത്രയുടെ ഭാഗമായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രൂപപ്പെട്ട ആശയങ്ങളുടെ സംക്ഷിപ്തമാണ് വികസനരേഖ.
കേരള മുസ് ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ഭാരവാഹികളായ അബ്ദുറഷീദ് മുസ് ലിയാർ ആയഞ്ചേരി, ബഷീർ സഖാഫി കൈപ്രം, സോൺ ഭാരവാഹികളായ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, ബഷീർ കുട്ടമ്പത്ത്, ഖാസിം ഹാജി നൊച്ചാട്, എസ് വൈ എസ് സോൺ സെക്രട്ടറി സജീർ വാളൂർ, എസ് എസ് എഫ് നോർത്ത് ജില്ല ഭാരവാഹികളായ ജുനൈദ് സഖാഫി, മിസ്അബ് മദനി തുടങ്ങിയവർ സംബന്ധിച്ചു. മുസ് ലിം ജമാഅത്തിൻ്റെ വികസനരേഖ ആവശ്യങ്ങൾ മണ്ഡലത്തിൻ്റെ വികസന സെമിനാറിൽ ഉൾപ്പെടുത്തി നടപ്പിലാക്കുമെന്ന് എം എൽ എ പ്രതികരിച്ചു.
Tags:
Kozhikode News
