പഠനാരംഭവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു.
കോഴിക്കോട് : മണക്കടവ് ദാറുസ്സലാം മദ്റസയിൽ മിഹ്റജാനുൽ ബിദായ യുടെ ഭാഗമായി പഠനാരംഭവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.കെ അബൂബക്കർ മുസ്‌ലിയാർ പഠനാരംഭം കുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. യുദ്ധ മുഖത്തെ ഭീതിയിലും പ്രതിസന്ധിയിലും കഴിയുന്ന മുസ്‌ലിം ജനതയുടെ രക്ഷയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി. സ്വദർ മുഅല്ലിം സി.പി അഷ്റഫ് ഫൈസി അദ്ധ്യക്ഷനായി. അദ്ധ്യാപകരായ അബ്ദുന്നാസർ മാഹിരി, അബൂസുഫിയാൻ ഫൈസി, സൈഫുദ്ദീൻ ഫൈസി, മുഹമ്മദലി ശിഹാബ്, അബ്ദുൽ അസീസ് മാസ്റ്റർ, സി.എം അബ്ബാസ്, ബീരാൻ കോയ, കുഞ്ഞിമൊയ്തീൻ സംസാരിച്ചു.
Tags:
Perumanna News
