മുസ്ലിം ലീഗ് സ്ഥാപക ദിനം: പെരുവയൽ ടൗണിൽ കെ. മൂസ മൗലവി പതാക ഉയർത്തി
പെരുവയൽ: മുസ്ലിം ലീഗിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പെരുവയൽ ടൗണിൽ വിപുലമായ പരിപാടികളോടെ പതാക ഉയർത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ. മൂസ മൗലവി പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ എൻ.ടി ചടങ്ങിൽ സംബന്ധിച്ചു. പാർട്ടി പ്രവർത്തകരുടെ വലിയ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സുലൈമാൻ എ.പി, സലിം ടി.കെ, അനീസ് അരീക്കൽ, ഷമീർ പി.കെ, റഹീസ് എ.പി, സൈഫുദ്ദീൻ എം.പി, സുലൈമാൻ പി.കെ, ഷഹീദ് അലി, സൈദലവി, ഇക്ബാൽ, മുനീർ, സിറാജ്, ഹമീദ് തുടങ്ങിയ പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Tags:
Peruvayal News
