ശരണ്യ ലിജിത്തിന് ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക പുരസ്കാരം
പ്രമുഖ കവയിത്രിയും നോവലിസ്റ്റുമായ ശരണ്യ ലിജിത്തിന് ഈ വർഷത്തെ ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക പുരസ്കാരം. ഫ്രീഡം 50 എന്ന സംഘടന ഏർപ്പെടുത്തിയ ഈ പുരസ്കാരം ശരണ്യയുടെ 'ശിവഗംഗ' എന്ന കവിതാസമാഹാരത്തിനാണ് ലഭിച്ചത്.
കൊല്ലം ചാത്തന്നൂർ സ്വദേശിയായ ശരണ്യ ലിജിത് അധ്യാപന രംഗത്തും സജീവമാണ്. നിലവിൽ 'വരമൊഴി' ഓൺലൈൻ മാഗസിൻ കോഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. കവിതകൾക്കും നോവലുകൾക്കും പുറമെ സാഹിത്യ രംഗത്തെ വിവിധ മേഖലകളിൽ ശരണ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സാമൂഹിക-നീതി രംഗങ്ങളിൽ തനതായ മുദ്രപതിപ്പിച്ച ജസ്റ്റിസ് ഡി. ശ്രീദേവിയുടെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്കാരം, അർത്ഥവത്തായ വരികളിലൂടെയും തന്മയത്വമുള്ള ആവിഷ്കാരത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട 'ശിവഗംഗ' എന്ന കൃതിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ്.
Tags:
Kerala News
