Trending

സാന്ത്വനം: തളരുന്നവർക്ക് താങ്ങാവട്ടെ നമ്മുടെ വാക്കുകൾ

സാന്ത്വനം: തളരുന്നവർക്ക് താങ്ങാവട്ടെ നമ്മുടെ വാക്കുകൾ

മനുഷ്യൻ മനുഷ്യന് നൽകുന്ന ഏറ്റവും വലിയ നിക്ഷേപം പണമോ സമ്പത്തോ അല്ല, മറിച്ച് പ്രയാസപ്പെടുന്ന നേരത്ത് നൽകുന്ന ഒരു വാക്കോ കരുതലോ ആണ്. ജീവിതം പ്രതിസന്ധികളിൽ തട്ടി ഉലയുമ്പോൾ, കടബാധ്യതകൾ കൊണ്ടോ മാനസികമായ തകർച്ചകൾ കൊണ്ടോ ഒറ്റപ്പെട്ടുപോകുന്നവർക്ക് മുന്നിൽ ഒരു തണലായി നിൽക്കുക എന്നത് വലിയൊരു പുണ്യമാണ്.
​ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കേവലം സഹായം എത്തിക്കുന്നവർ മാത്രമല്ല, ആശ്വാസം പകരുന്നവരും കൂടിയായിരിക്കണം. "ഞാനുണ്ട് കൂടെ" എന്ന ഉറച്ച ബോധ്യം ഒരാൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇരുളടഞ്ഞ ചിന്തകളിൽ നിന്ന് ഒരാളെ വെളിച്ചത്തിലേക്ക് നയിക്കാൻ സ്നേഹപൂർണ്ണമായ ഒരു തലോടലിനോ, ശാന്തമായ ഒരു വാക്കിനോ സാധിക്കും. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണ്ട് അവർക്ക് സ്വാന്തനമേകാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ.

ലേഖനം തയ്യാറാക്കിയത്:
ആമിന ജിജു

Post a Comment

Previous Post Next Post