യൂത്ത് കോൺഗ്രസ് ലൈവ് ക്വിസ് മത്സരം ആവേശമായി
കൂരാച്ചുണ്ട് : 20 - 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂരാച്ചുണ്ട് അങ്ങാടിയിൽ സംഘടിപ്പിച്ച ലൈവ് ക്രിക്കറ്റ് മത്സരം ശ്രദ്ധേയമായി. ഓരോ ചോദ്യത്തിനും ശരിയുത്തരം പറയുന്നവർക്ക് അപ്പോൾ തന്നെ സമ്മാനങ്ങൾ കൈമാറി. 50 വിജയികൾക്കാണ് മത്സരത്തിൽ സമ്മാനങ്ങൾ കൈമാറിയത്. യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ മത്സരം നിയന്ത്രിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, കോൺഗ്രസ് നേതാക്കളായ കുര്യൻ ചെമ്പനാനി, ജെറിൻ കുര്യാക്കോസ്, സരീഷ് ഹരിദാസ്, സണ്ണി കുന്നുമ്മൽ എന്നിവർ സമ്മാനങ്ങൾ കൈമാറി. വിഷ്ണു തണ്ടോറ, അഭിനവ് ബാവോസ്, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.
Tags:
Kozhikode News
