എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും. ധർണയും നടത്തി
പെരുമണ്ണ:
പെരുമണ്ണയിലെ യാത്രാ ക് ളേശം പരിഹരിക്കുന്നതിന്റെ ഭാഗ മായി എൽ ഡി എഫ് ഭരണ സമിതിയുടെ കാലത്ത് കേരളസർക്കാരിന്റെ ഗതാഗത വകുപ്പിന്റെ സഹകരത്തോടെ നടപ്പിലാക്കിയ കെ എസ് ആർ ടി സി യുടെ ജനകീയ ഗ്രാമവണ്ടി യു ഡി എഫ് ഭരണ സമിതി നിർത്തലാക്കിയിരിക്കുകയാണ്. പയ്യടിമീത്തൽ. മുണ്ടുപാലം. പുത്തൂർമഠം. നിവാസികൾക്ക് പഞ്ചായത്ത് ഓഫീസ്. വില്ലേജ് ഓഫീസ്. കുടുംബരോഗ്യ കേന്ദ്രം എന്നിവിടെങ്ങളിലേക്ക് ക് ളേ ശമില്ലാതെ യാത്ര ചെയ്യാനുള്ള ഏക ആശ്രയമായിരുന്നു ഗ്രാമവണ്ടി. പെരുമണ്ണ പഞ്ചായത്തിലെ ജനങ്ങളെ വെല്ലു വിളിച്ചു കൊണ്ടുള്ള യു ഡി എഫ് ഭരണസമിതിയുട തീരുമാനത്തിനെതിരായി എൽ ഡി എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ശക്തമായ പ്രതിഷേധവും. വിയോജിപ്പും രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇതിനെ അവഗണിച്ചുകൊണ്ടാണ് യു ഡി എഫ് ഭരണ സമിതി ഗ്രാമ വണ്ടി നിർത്തൽ ചെയ്തിട്ടുള്ളത് ജനദ്രോഹകരമായ ഇത്തരം നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭി മു ഖ്യ ത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സി പി ഐ ( എം ) ഏരിയ കമ്മിറ്റി അംഗം ഷാജി പുത്തലത്തു ഉദ്ഘാടനം ചെയ്തു സി പി ഐ പെരുമണ്ണ ലോക്കൽ സെക്രട്ടറി ഒ രവീന്ദ്രൻ ആദ്യക്ഷത വഹിച്ചു ടി എം ബിന്ദു. ആബിദ് അമ്പിലോളി. സി. സുരേഷ്. കെ കെ. സലീം വി പി ഷാജ്‌കുമാർ. വി പി ശ്യാംകുമാർ. എം എ ഗോപാലകൃഷ്ണൻ. ഇ കെ സുബ്രഹ് മ ണ്ണിയൻ. ടി നിസാർ. എന്നിവർ സംസാരിച്ചു എൽ ഡി എഫ് കൺവീനർ വി പി രവീന്ദ്രൻ സ്വാഗതവും കെ അബിജേഷ് നന്ദിയും പ്രകാശിപ്പിച്ചു
Tags:
Perumanna News
