Trending

വോട്ടർമാരെ നേരിൽകണ്ട് പി.ടി.എ റഹീമിന്റെ പര്യടനം

വോട്ടർമാരെ നേരിൽകണ്ട് പി.ടി.എ റഹീമിന്റെ പര്യടനം


ജനങ്ങളുമായി നേരിട്ട് ഇടകലർന്ന് അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും അറിഞ്ഞുകൊണ്ടുള്ള എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ ഇന്നത്തെ പ്രചാരണ പര്യടനം കുന്ദമംഗലത്ത് ശ്രദ്ധേയമായി.


വിവിധ മേഖലകളിലുള്ള ആളുകളെ നേരിൽ കണ്ടും സൗഹൃദം പുതുക്കിയും പിന്തുണ അഭ്യർഥിച്ചുമാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം മുന്നേറിയത്.
മിൽമ ജീവനക്കാരെയും മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ തൊഴിലാളികളെയും സന്ദർശിച്ച അദ്ദേഹം അവരുടെ ജോലിസ്ഥലങ്ങളിലെത്തി ആശയവിനിമയം നടത്തി. തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങളും വികസന പ്രതീക്ഷകളും അദ്ദേഹം ശ്രദ്ധാപൂർവ്വം കേട്ടു. തുടർന്ന് കല്ല്യാണ വീടുകളിലും ആരാധനാലയങ്ങളിലുമായി എത്തി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്കിടയിൽ അദ്ദേഹം സൗഹൃദസന്ദർശനം നടത്തി.

അസുഖബാധിതരായവരെ വീടുകളിൽ സന്ദർശിച്ച് ആശ്വാസവാക്കുകൾ പറഞ്ഞത് പര്യടനത്തിന് മാനുഷിക സ്പർശം നൽകി.
കുന്ദമംഗലത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത് നാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്തിയ പി.ടി.എ റഹീം, മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളും ഭാവി പദ്ധതികളും പങ്കുവെച്ചു. ജനങ്ങളിൽ നിന്നുള്ള സ്നേഹപൂർവ്വമായ സ്വീകരണവും ആത്മാർത്ഥമായ പിന്തുണയും അദ്ദേഹത്തിന്റെ പര്യടനത്തിന് കൂടുതൽ ഉണർവ് പകർന്നു. എം.എം സുധീഷ്കുമാർ, എം.കെ മോഹൻദാസ്, കെ ശ്രീധരൻ, പി അഷ്റഫ്, ബഷീർ നീലാറമ്മൽ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post