Trending

പാറക്കോട്ട്താഴം വള്ളിയാട്ട്നൂഞ്ഞി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

പാറക്കോട്ട്താഴം വള്ളിയാട്ട്നൂഞ്ഞി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു


പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പാറക്കോട്ട്താഴം വള്ളിയാട്ട്നൂഞ്ഞി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.


മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജൻ അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ ഇ നാസില, പി.എം ബാബുരാജൻ എന്നിവർ സംസാരിച്ചു. കോൺടാക്ടർ ഷജീഷ് കുമാറിനുള്ള ഉപഹാരം എംഎൽഎ നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ടി അബ്ദുള്ള നിസാർ സ്വാഗതവും എം.പി വാസുദേവൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post