Trending

പയ്യോളിയിൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ദാരുണാന്ത്യം; മരിച്ചത് പയ്യോളി സ്വദേശി

പയ്യോളിയിൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ദാരുണാന്ത്യം; മരിച്ചത് പയ്യോളി സ്വദേശി


പയ്യോളി: പയ്യോളി ബീച്ച് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. പയ്യോളി ബീച്ച് റോഡ് സായിബിൻ്റെ കാട്ടിൽ പ്രമോദ് (53) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.40-ഓടെയായിരുന്നു ദാരുണമായ അപകടം.
​വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. റെയിൽവേ ഗേറ്റിൽ വെച്ച് പ്രമോദിനെ ഇടിച്ച ട്രെയിൻ മീറ്ററുകളോളം വലിച്ചിഴച്ചു കൊണ്ടുപോയി. മൃതദേഹം പൂർണ്ണമായും ചിന്നിചിതറിയ നിലയിൽ റെയിൽവേ സ്റ്റേഷന് മുൻഭാഗത്തായാണ് കാണപ്പെട്ടത്.
​ഉടൻ തന്നെ മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ഭാര്യ: ടി.പി. ഷിംന.
മക്കൾ: കിരൺ പ്രമോദ്, സാനിയ.
സഹോദരങ്ങൾ: പ്രേമൻ, പ്രതാപൻ, പ്രശാന്തൻ, പ്രവീൺ, പ്രജീഷ് (മുത്തു), യമുന, പ്രവീണ.

Post a Comment

Previous Post Next Post