Trending

വീൽചെയറിൽ നിന്ന് ഡോ. ആതിര സിവിൽ സർവ്വീസിലേക്ക്

വീൽചെയറിൽ നിന്ന് ഡോ. ആതിര സിവിൽ സർവ്വീസിലേക്ക്



ചെറുകുളത്തൂർ : റോഡ് അപകടത്തിൽ പെട്ട് വീൽ ചെയറിൽ അകത്തളങ്ങ ളിൽ തളച്ചിടുമായിരുന്ന യുവത്വത്തിന് തിരുത്ത്. ചക്രകസേ രയിൽ ഒതുങ്ങേണ്ടതല്ല ജീവി തമെന്ന് തെളിയിച്ച കോഴിക്കോട് കുറ്റിക്കാട്ടൂർ ചെറുകുളത്തൂർ ഡോ.ആതിര സുഗത ന് സിവിൽ സർവ്വീസിൽ ഉന്നത വിജയം. നാലാം തവണ 483-ാം റാങ്ക് നേടിയാണ് രാജ്യത്തിന് തന്നെ പ്രചോദനമായ ത്. ബിഡിഎസ് ബിരുദധാരി യായ ആതിരയുടെ ജീവിതം മാറിമറിഞ്ഞത് കോവിഡ് കാല ത്തെ സന്നദ്ധസേവനത്തിലൂ ടെയാണ്. ഭിന്നശേഷിക്കാർ ക്കായി നടത്തിയ പ്രവർത്തനങ്ങളിൽ വോളന്റിയർ സേവനം ചെയ്ത അനുഭവ പരിചയവും 'ചിത്രശലഭം' എന്ന പ്രോജക് റ്റും നൽകിയ കരുത്താണ് സോഷ്യൽ സർവീസിലേക്കും അവിടെനിന്ന് സിവിൽ സർവിസ് എന്ന സേവന മേഖലയിലേക്കുമെത്താൻ നിമിത്തമായ തെന്ന് ആതിര പറയുന്നു.


ഒരു റോഡ് അപകടത്തെ ത്തുടർന്നു ഓർമ്മ പോലും ഇ ല്ലാതെ അരയ്ക്ക് കീയ്പോട്ട് ചലന ശേഷി നഷ്ടപ്പെട്ടു വിൽ ചെയറിൽ ആയ അവസ്ഥ യിൽ നിന്നും തന്റെ മെന്ററർ ക്കൊപ്പം ഐഎ സ് എന്ന സ്വപ്നം കണ്ട ഡോ. ആതിര ഇന്നത്തെ യുവത്വത്തിന് ഒരു പ്ര ചോദനമാണ്. ഭിന്ന ശേഷിക്കാ രായ വിദ്യാർത്ഥികളെ സമൂഹ ത്തിൻ്റെ നേതൃ്യ സ്ഥാനങ്ങ ളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷ ണൽ സ്പ‌ീക്കറും, എഴുത്തു കാരനും, അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി സ്ഥാപക നുമായ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച 'പ്രൊജക് റ്റ് ചിത്രശലഭം 'എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലൂടെയാണ് ആതിര യുടെ സിവിൽ സർവ്വീസ് മോഹം പച്ചപിടിച്ചത്. അഞ്ചു വർഷങ്ങൾക്ക് മു മ്പ് ഭിന്ന ശേഷിക്കാർക്കും സിവിൽ സർവീ സ് പരീക്ഷയെഴുതാം എന്ന ഡോ. ജോ ബിൻ എസ് കൊട്ടാര ത്തിന്റെ ഒരു വീഡി യോ കണ്ടാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്. ഭിന്ന ശേഷിക്കാർക്കാ യി സിവിൽ സർവീസ് പഠനത്തിന് യാതൊ രു പദ്ധതികളുമില്ലെ ന്ന് പറഞ്ഞപ്പോൾ ഡോ. ആതി രയെ ആദ്യത്തെ വിദ്യാർത്ഥി യായി ചേർത്ത് പ്രൊജക്റ്റ് ചി ത്രശലഭം ആരംഭിച്ചു്.

ഡോ. ആതിര വീൽ ചെയറിൽ നിന്നും സിവിൽ സെർവിസിലെത്തിയ ഷെറിൻ ഷഹാനയെയും സെറെബ്രൽ പാൽസിയെ അതി ജീവിച്ച് സിവിൽ സർവീസ് ഓഫീസറായി മാറിയ എ കെ ശാരികയെയുമൊക്കെ അവരുടെ സ്വ‌പ്നങ്ങൾ സ്വന്തമാക്കാൻസഹായിച്ചത് ചിത്രശ ലഭം പദ്ധതിയായിരുന്നു. തിരുവനന്തപുരം അബ്സൊല്യൂട്ട് ഐ എഎസ് അക്കാദമി യിൽ പ്രീലിംസ്, മെ യിൻസ്, ഇന്റർവ്യൂ പരി ശീലനം നേടിയ ഡോ. ആതിര മലയാളം ഓപ് ഷണലായെടുത്ത് മല യാളത്തിലാണ് ഇന്റർ വ്യൂവിനെ നേരിട്ടത്. ഡോ. ജോബിൻ എസ് കൊട്ടാരം തന്നെയാ യിരുന്നു മലയാളം ഓപ്ഷണൽ പഠിപ്പിച്ചത്.

യുപിഎസ്‌സി മുൻ ഇന്റർ വ്യൂ ബോർഡ് മെമ്പർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ റോയ് പോൾ, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, മുൻ വൈസ് ചാൻസിലറും, യുപിഎസ് സി ഇന്റർവ്യൂ ബോർഡ് എക്സ് പെർട്ട് മെമ്പർ ഡോ എം.സി. ദിലീപ് കുമാർ തുടങ്ങിയവരു ടെ നേതൃത്വത്തിലായിരുന്നു അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയിൽ ഡോ ആതിര യ്ക്ക് ഇന്റർവ്യൂ പരിശീലനം നൽകിയത്.

നാലു മണിക്കൂർ മാത്രം ഉറക്കം
റോഡ് അപകടത്തിൽ ജീവിതം വീൽചെയറിലായ ഡോ.ആ തിര മലയാളം ഓപ്ഷണലായെടുത്ത് മലയാളത്തിൽ ഇൻന്റർ വ്യൂവിൽ പങ്കെടുത്താണ് 483-ാം റാങ്ക് നേടിയത്. നാലു മ ണിക്കൂറോളം മാത്രം ഉറങ്ങിയും ബാക്കി സമയം പഠന ത്തിൽ മുഴുകിയാണ് ഉന്നത വിജയം നേടിയത്. ഏകാഗ്രമാ യ പഠനവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവുമാണ് വിജയ ത്തിന് പിന്നിലെ രഹസ്യമെന്ന് ആതിര പറയുന്നു.

Post a Comment

Previous Post Next Post