പെരുവയൽ ദാറുസ്സലാം മദ്രസ അഡ്മിഷൻ ഉദ്ഘാടനം ശൈഖുനാ ബഷീർ ബാഖവി നിർവ്വഹിച്ചു
പെരുവയൽ: ദാറുസ്സലാം മദ്രസയുടെ 2026-27 അധ്യയന വർഷത്തെ അഡ്മിഷൻ ഉദ്ഘാടനം പ്രൗഢമായ ചടങ്ങിൽ നടന്നു. പെരുവയൽ ഖത്തീബ് ശൈഖുനാ ബഷീർ ബാഖവി പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക രംഗത്ത് പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ മദ്രസകൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്മാൻ, സ്വദർ മുഅല്ലിം സി.കെ.കെ അഹമ്മദ് മുസ്ല്യാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്കായി മദ്രസ ഓഫീസുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
Tags:
Peruvayal News
